KND-LOGO (1)

മലയാളികളുടെ 3D ബൈബിൾ സിനിമ; 3D എഫക്ട്സ് അവതാർ ടീം, ടൈറ്റിൽ പോസ്റ്റർ മാർപാപ്പ പ്രകാശനം ചെയ്തു

ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി 3Dയിൽ ഒരുങ്ങുന്ന ബൈബിൾ സിനിമ ‘ജീസസ് ആൻഡ് മദർ മേരി’-യുടെ 3D ടൈറ്റിൽ പോസ്റ്റർ വത്തിക്കാനിൽ പോപ്പ് ഫ്രാൻസിസ് പ്രകാശനം ചെയ്തു. റാഫേൽ ഫിലിം പ്രൊഡക്ഷൻസ് ആണ് സിനിമ ഇംഗ്ലീഷ് ഭാഷയിലും മറ്റു ഭാഷകളിലേക്കും നിർമ്മിക്കുന്നത്. ചടങ്ങിൽ സിനിമയുടെ നിർമാതാവായ റാഫേൽ പോഴോലിപറമ്പിൽ മാർപാപ്പയ്ക്ക് അദ്ദേഹത്തിന്റെ 3D ഫോട്ടോയും സമ്മാനിച്ചു.തോമസ് ബെഞ്ചമിൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജീമോൻ പുല്ലേലി സിനിമയുടെ പ്രോജക്ട് ഡിസൈനിങിനും ടെക്നിക്കൽ ഡയറക്ഷനും നേതൃത്വം നൽകുന്നു. റാഫേൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ സിനിമയിൽ സഹ നിർമ്മാണത്തിലേക്ക് ഖത്തർ വ്യവസായിയായ ഡേവിസ് ഇടകളത്തുരും, യു എ ഇ – ഇന്ത്യയിൽ നിന്നുമായി 10ഓളം പേരും കൈ കോർക്കുന്നു.അവതാറിൽ 3D എഫക്ട്സ് കൊണ്ട് വിസ്മയം തീർത്ത ചക്ക് കോമിസ്കിയാണ് ഈ പ്രോജക്ടിന്റെ 3D കൈകാര്യം ചെയ്യുന്നത്. ബ്രിട്ടനും ഇറ്റലിയിലും ആസ്ഥാനമാക്കിയ മേക്കപ്പ് സ്പെഷ്യലിസ്റ്റ് കമ്പനിയായ മക്കിനാരിയം പ്രോസ്തെറ്റിക് മേക്കപ്പിന് നേതൃത്വം നൽകുന്നു. ഹോങ്കോങ്ങ് ആസ്ഥാനമായ ക്യാമെക്സ് ആർട്ട് പ്രൊഡക്ഷൻ നിർവ്വഹിക്കുന്നു. 3D സ്റ്റീരിയോയോസ്കോപിക് പ്രൊഡക്ഷൻ ദുബായ് – ഇന്ത്യൻ ആസ്ഥാനമായ XRFX കൈകാര്യം ചെയ്യുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ചുമതല ഇന്ത്യൻ സ്ഥാപനം ആയ CG park ആണ് നിർവഹിക്കുന്നത്.പി ആർ ഓ മഞ്ജു ഗോപിനാഥ്

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.