KND-LOGO (1)

“മാടമ്പള്ളിയിലെ ചിത്തരോഗി “മേലുദ്യോഗസ്ഥനെ അധിക്ഷേപിച്ച് എൻ. പ്രശാന്ത് ഐ എ എസ്

തിരുവനന്തപുരം : തനിക്ക് പ്രതികൂലമായി സർക്കാരിനു റിപ്പോർട്ട് നൽകിയ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്റിന്റെ സമൂഹമാധ്യമ അധിക്ഷേപം. ഡോ. ജയതി ലകന്റെ ചിത്രം സഹിതമാണ് കുറുപ്പ്. തന്റെ പോസ്റ്റിനുള്ള ഒരു കമന്റിന് നൽകിയ മറുപടിയിൽ ജയതിലകിനെ മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി എന്ന്‌ വരെ പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അന്വേഷണം ആരംഭിച്ചു. പ്രശാന്റിനോട് വിശദീകരണം തേടിയശേഷം നടപടികൾ സ്വീകരിക്കും. പട്ടികജാതി വർഗ വകുപ്പിന് കീഴിലുള്ള ക്ഷേമപ്രവർത്തനങ്ങകൾ ഒരു കുടക്കിഴിലാക്കി പ്രവർത്തിക്കുന്ന സ്‌ഥപനമായ “ഉന്നതിയിൽ “പ്രശാന്ത് പ്രവർത്തിച്ചിരുന്ന കാലത്തെ ചില ഫയലുകൾ കാണാനില്ലായെന്നും ജോലിക്കെത്താതെ വ്യാജ ഹാജർ രേഖപ്പെടുത്തിയെന്നും ജയതിലക് മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയെന്ന വാർത്തയെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം.വാർത്തയ്ക്കു പിന്നിൽ ജയതിലകനാണെന്നും അടുത്ത ചീഫ് സെക്രട്ടറി എന്നും സ്വയം പ്രഖ്യപിച്ച വ്യക്തിയാണ് അദ്ദേഹമെന്നും പ്രശാന്റിന്റെ കുറിപ്പിൽ ആരോപിക്കുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.