KND-LOGO (1)

72 കോടി ചെലവ്, 4 നിലകളിൽ ലോകോത്തര നിലവാരത്തിൽ; എറണാകുളം മാർക്കറ്റ് ഉദ്ഘാടനം നാളെ

കൊച്ചി: കൊച്ചി മുൻസിപ്പൽ കോർപ്പറേഷന് വേണ്ടി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ആധുനിക നിലവാരത്തിൽ ഒരുക്കിയ എറണാകുളം മാർക്കറ്റിന്‍റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങുകൾ. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കർ സ്ഥലത്ത് 72 കോടി ചെലവിൽ 19,990 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് നിലകളിലായാണ് മാർക്കറ്റ് കോംപ്ലക്സ് നിർമ്മിച്ചത്. കൊച്ചിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച മാർക്കറ്റ് ലോകോത്തര നിലവാരത്തിലേക്ക് മാറുകയാണ്. ഇതോടൊപ്പം മാർക്കറ്റിൽ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് നിർമ്മിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയത്തിന്റെ തറക്കല്ലിടൽ ചടങ്ങും നടക്കും. 120 കാറുകളും 100 ബൈക്കുകളും പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് സമുച്ചയം 24.65 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജോർജ് കുര്യനും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവും മുഖ്യാതിഥികളായിരിക്കും. എറണാകുളം എം പി ഹൈബി ഈഡൻ, എംഎൽഎമാർ ടി ജെ വിനോദ്, കെ ജെ മാക്സി, ഉമാ തോമസ്, കെ ബാബു, കൊച്ചി മേയർ എം അനിൽ കുമാർ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, ഡെപ്യൂട്ടി മേയർ കെ എ ആൻസിയ, സിഎസ്എംഎൽ സിഇഒ ഷാജി വി നായർ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കമ്മീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.