ബിഗ് ബോസ് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോയ്ക്ക് അകത്തും പുറത്തും റോബിൻ ഒരുപോലെ വൈറലായി. പിന്നീട് ഉദ്ഘാടന വേദികളിലും തിളങ്ങുന്ന കാരമായി. ഒരിക്കൽ റോബിന്റെ അഭിമുഖം എടുക്കാൻ അപ്രതീക്ഷിതമായി എത്തിയ അവതാരകയും യുവ സംരംഭകയുമായ ആരതി പൊടിയുമായുള്ള പ്രണയംഈ മാസം 16 ന് ഗുരുവായൂരമ്പലത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം . ഹൽദി ചടങ്ങുകളോടെ ആയിരുന്നു ആഘോഷങ്ങൾക്ക് തുടക്കം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ആരതിയും റോബിനും ആഘോഷത്തുടക്കത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. കല്യാണച്ചടങ്ങുകളും ആഘോഷങ്ങളും തനിക്കു തന്നെ സർപ്രൈസ് ആണെന്നും അതൊക്കെ പ്ലാൻ ചെയ്യുന്നത് മറ്റുള്ളവരാണെന്നും റോബിൻ പറഞ്ഞു.രണ്ടു വര്‍ഷം നീണ്ടു നില്ക്കുന്ന ഹണിമൂണാണ് തങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത് എന്നും റോബിൻ മുൻപ് പറഞ്ഞിരുന്നു. 27 ല്‍ അധികം രാജ്യങ്ങളിലേക്കുള്ള യാത്രയായിരിക്കുമെന്നാണ് താരം അറിയിച്ചത്. ഓരോ രാജ്യങ്ങളിലും സന്ദര്‍ശിച്ചതിന് ശേഷം തിരിച്ചുവരും,



