വൻ ഹിറ്റായ ചിത്രമാണ് കൈതി. ലോകേഷ് കനകരാജ് സിനിമാ യൂണിവേഴ്‍സിന് തുടക്കം കുറിച്ചത് കൈതിയാണ്. വൻ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ട്.. കൈതി 2 വിന്റെ ഒരു അപ്‍ഡേറ്റാണ് സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.മലയാളത്തിന്റ രജിഷ വിജയനെയും രണ്ടാം ഭാഗത്തിലേക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സാം സി എസ്സാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുക. 2025 പകുതിയോടെ ചിത്രം തുടങ്ങാനാണ് സംവിധായകൻ ലോകേഷ് കനകരാജിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തിയുടെ എക്കാലത്തെയും ഹിറ്റിന്റെ രണ്ടാം ഭാഗവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.



