കണ്ണൂർ : സി പി എം തനിക്കെതിരെ എടുത്ത നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ചു. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ല എന്നും തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ല എന്ന പരാതി ഫോണിൽ വിളിച്ച നേതാക്കളോട് ദിവ്യ പറഞ്ഞു. എന്നാണ് കേൾക്കാൻ ഇടയായത്. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന സമയത്താണ് പാർട്ടി ദിവ്യയെ തരം താഴ്ത്തിയത്. കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായിരുന്ന പി പി ദിവ്യ സി പി എം പ്രാഥമിക അംഗത്തിലേക്ക് തരം താഴ്ത്തി.സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്തിലേക്കുള്ള തരം താഴ്ത്തൽ.



