ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം, ശമ്പള പരിഷ്കരണ കുടിശ്ശികയിൽ 2 ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കും.സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണ്. 38,128 കോടി രൂപ ആരോഗ്യമേഖലയ്ക്കായി ഇതുവരെ ചിലവാക്കി. 2025- 2026 വര്‍ഷം 10431.73 കോടി രൂപ വകയിരുത്തി.2025- 2026 വര്‍ഷത്തില്‍ ഈ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി നീക്കി വെയ്ക്കുന്നു. വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അതുപോലെ തന്നെ മുതിര്‍ന്ന പൌരന്‍മാര്‍ക്കായി ന്യൂ ഇന്നിംഗ്സ് എന്ന പേരില്‍ ബിസിനസ് പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത്. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം നഗരത്തിൽ ഐടി പാർക്ക് കൊണ്ടു വരും. നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും. വിഴിഞ്ഞത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റവതരണമാണ് നടന്നത്.



