KND-LOGO (1)

ഗൂഗിള്‍ Find My Device നെറ്റ്‌വര്‍ക്കില്‍ ഇന്ത്യയിലെ ആദ്യ ട്രാക്കര്‍; ജിയോ ടാഗ് ഗോ പുറത്തിറക്കി

ഗൂഗിളിന്റെ ഫൈന്റ് മൈ ഡിവൈസ് നെറ്റ് വർക്കിൽ തടസമില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ട്രാക്കർ ഉപകരണം ജിയോ പുറത്തിറക്കി. ജിയോ ടാഗ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന് ഒരു നാണയത്തിന്റെ വലിപ്പം മാത്രമാണുള്ളത്. ഗൂഗിളിന്റെ ഫൈന്റ് മൈ ഡിവൈസ് ആപ്പുമായി ബന്ധിപ്പിച്ച് ഇത് പ്രവർത്തിപ്പിക്കാം.താക്കോൽ, വാലറ്റുകൾ, ലഗേജുകൾ, വാഹനങ്ങൾ, വളർത്തു മൃഗങ്ങൾ ഉൾപ്പടെ വിലമതിക്കുന്ന എന്തും ജിയോ ടാഗിന്റെ സഹായത്തോടെ ട്രാക്ക് ചെയ്യാൻ ഉപഭോക്താവിന് സാധിക്കും. അവ കാണാതായാൽ കണ്ടെത്താൻ ഗൂഗിൾ ഫൈന്റ് മൈ ഡിവൈസ് ആപ്പിന്റെ സഹായത്തോടെ സാധിക്കും.തൊട്ടടുത്തുള്ള ആൻഡ്രോയിഡ് ഉപകരണങ്ങളുമായി കണക്ട് ചെയ്താണ് ജിയോ ടാഗ് ഗോയുടെ പ്രവർത്തനം. ലോകത്തെവിടെയിരുന്നും ഇത് ട്രാക്ക് ചെയ്യാനാവും.വിവിധ നിറങ്ങളിൽ ഓൺലൈനിലും ഓഫ്ലൈനിലും ജിയോ ടാഗ് ഗോ വിൽപനയ്ക്കെത്തും. ആമസോൺ, ജിയോമാർട്ട് എന്നിവിടങ്ങളിൽ നിന്ന് 1499 രൂപയ്ക്ക് ജിയോ ടാഗ് ഗോ വാങ്ങാം.നേരത്തെ ജിയോ ടാഗ് എയർ എന്ന പേരിൽ ആപ്പിളിന്റെ ഫൈന്റ് മൈ നെറ്റ് വർക്കിൽ പ്രവർത്തിക്കുന്ന ട്രാക്കിങ് ഉപകരണം ജിയോ പുറത്തിറക്കിയിട്ടുണ്ട്. ആപ്പിളിന്റെ എയർ ടാഗ് പ്രവർത്തിക്കുന്നതും ഇതേ രാതിയിൽ തന്നെയാണ്. ജിയോ ടാഗ് ഗോ എത്തിയതോടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും അവരുടെ സ്മാർട്ഫോണുകൾ ഉപയോഗിച്ച് ജിയോ ടാഗുമായി ബന്ധിപ്പിച്ച വസ്തുക്കൾ ട്രാക്ക് ചെയ്യാനാവും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.