KND-LOGO (1)

JEE അഡ്വാൻസ്ഡ് ഇല്ലാതെ IIT-യിൽ അഡ്മിഷൻ നേടിയാലോ? ഐഐടിയിലെ പഠനം ഇനി ആജീവനാന്ത സ്വപ്നമാകില്ല; വഴികൾ ഇവിടുണ്ട്..

ഐഐടിയിൽ പഠിക്കാൻ ​ആ​ഗ്രഹിക്കുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. അതിനായി വിവിധ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുമുണ്ട്. സ്വപ്നത്തിലേക്ക് നടന്നു നീങ്ങുന്നതിനിടയിലെ വലിയ വിലങ്ങ് തടിയാകും ഐഐഇ അഡ്വാൻസ്. പരിമിത സീറ്റും കഠിനമായ തെരഞ്ഞെടുപ്പ് രീതികളുമാണ് പലരുടെയും ഐഐടി മോഹം പാതിവഴിയിൽ നിലയ്‌ക്കുന്നത്.

പ്രതിവർഷം ഏകദേശം 13 ലക്ഷം വിദ്യാർത്ഥികളാണ് ജെഇഇ മെയിനിന് അപേക്ഷിക്കുന്നത്. എന്നാൽ ഇവരിൽ മികച്ച 2.5 ലക്ഷം പേർ മാത്രമാണ് ജെഇഇ അഡ്വാൻസ്ഡിന് അർഹരാകുന്നത്. ഇതിൽ 17,000-18,000 പേർക്ക് മാത്രമാണ് രാജ്യത്തെ 23 ഐഐടികളിലേക്ക് പ്രവേശനം ലഭിക്കുന്നത്. നിർഭാ​ഗ്യവശാൽ ഇത് പലരെയും നിരാശരാക്കുന്നു. എന്നാൽ ജെഇഇ അഡ്വാൻസ്‌ഡിനെ മാത്രം ആശ്രയിക്കാതെ ഐഐടിയിൽ പ്രവേശനം ലഭിക്കും.. ജെജെഇ അഡ്വാൻസ്ഡിന്റെ ബദലിനെ കുറിച്ചറിയാം..

Gate :ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണ് GATE (ഗ്രാഡ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്). ഐഐടികളിൽ എം.ടെക്, പിഎച്ച്ഡി പ്രോ​ഗ്രാമുകൾക്കായാണ് GATE. പ്രായപരിധിയില്ലാത്തതിനാൽ തന്നെ എ‍‍ഞ്ചിനീയറിം​ഗ് പഠനം നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് GATE പ്രവേശനപ്പരീക്ഷ അനുയോജ്യമാണ്.

CAT : മാനേജ്മെൻ്റ് വിഷയങ്ങളി‍ൽ താത്പര്യമുള്ള ബിരുദധാരികൾക്ക് CAT (കോമൺ അഡ്മിഷൻ ടെസ്റ്റ്) എഴുതാവുന്നതാണ്. ഐഐടികളിൽ എംബിഎ, മാനേജ്മെൻ്റ് വിഷയങ്ങളിൽ അഡ്മിഷൻ ലഭിക്കും. ഏത് വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയവർക്കും CAT എക്സാം എഴുതാം.

UCEED & CEED : ഡിസൈനിം​ഗിലാണ് നിങ്ങളുടെ താത്പര്യമെങ്കിൽ BDesign കോഴ്സുകൾക്കായി UCEED (Undergraduate Common Entrance Exam for Design) അല്ലെങ്കിൽ എം.ഡിസൈൻ പ്രോഗ്രാമുകൾക്കായി CEED (Common Entrance Exam for Design) എഴുതാം. ഈ പരീക്ഷകൾ ഐഐടികളിലെ ഡിസൈൻ കോഴ്സുകളിലേക്കുള്ള ജാലകങ്ങൾ തുറക്കുന്നു.

JAM : MSc പ്രോ​ഗ്രാമുകളിലേക്ക് പ്രവേശനം നേടാൻ ആ​ഗ്രഹിക്കുന്നവർക്ക് ജോയിൻ്റ് അഡ്മിഷൻ ടെസ്റ്റിന് (JAM) അപേക്ഷിക്കാം.

HSEE : ഹ്യുമാനിറ്റീസിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് HSEE (ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാം) വഴി അഞ്ച് വർഷത്തെ ഇൻ്റഗ്രേറ്റഡ് എംഎ പ്രോഗ്രാമിന് അപേക്ഷിക്കാം. ഇൻ്റഗ്രേറ്റഡ് എംഎ ഇൻ ഡെവലപ്‌മെൻ്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നിവയ്‌ക്കും ഈ എക്സാം എഴുതാവുന്നതാണ്.

ഒളിമ്പ്യാഡ് : ഐ ഐ ടി കാൺപൂരിലെ ബയോളജിക്കൽ സയൻസസ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് തുടങ്ങിയ ഡിപ്പാർട്ട്‌മെൻ്റുകളിലെ ബിടെക്, ബിഎസ് പ്രോഗ്രാമുകളിലേക്ക് ഒളിമ്പ്യാഡ് വിജയികൾക്ക് നേരിട്ട് പ്രവേശനം ലഭിക്കും. എഴുത്തുപരീക്ഷയ്‌ക്കും അഭിമുഖത്തിനും ശേഷമാകും തെരഞ്ഞെടുപ്പ്. ഐഐടി ബോംബെ, ഐഐടി ഗാന്ധിനഗർ എന്നിവിടങ്ങളിലും സമാന ഓപ്ഷനുകൾ ലഭ്യമാണ്.

ഷോർട്ട് ടേം സർട്ടിഫിക്കേഷൻ കോഴ്സ്: ക്ലൗഡ്കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എഐ, യുഐ/യുഎക്‌സ് ഡിസൈൻ തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളും ഐഐടി വഴി നൽകുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.