KND-LOGO (1)

ഇന്ത്യയുടെ സ്വന്തം ബഹിരാകാശനിലയം 2035-ല്‍ – ഗഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.എം. മോഹന്‍

ഇന്ത്യയുടെ സ്വന്തം ബഹിരാകാശനിലയം 2035-ഓടെ പൂർണമായും കമ്മിഷൻ ചെയ്യാനാകുമെന്ന് ഗഗൻയാൻ പ്രോജക്ട് ഡയറക്ടർ ഡോ.എം. മോഹൻ. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കവേ വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എൻജിനീയറിങ്, മെഡിസിൻ എന്നതിനപ്പുറം മറ്റൊരു ഓപ്ഷൻ കേരളത്തിലെ മാതാപിതാക്കളോ വിദ്യാർഥികളോ ചിന്തിക്കുന്നില്ലെന്നും അഭിരുചി അനുസരിച്ചാവണം കോഴ്സുകളെടുക്കേണ്ടതെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.റോക്കറ്റ് വിക്ഷേപണവും ലാൻഡിങ്ങുമെല്ലാം കണ്ടതിന്റെ ത്രില്ലിലായിരുന്നു ശാസ്ത്രസംവാദത്തിനെത്തിയവർ. ഐ.എസ്.ആർ.ഒ.യുടെ പ്രവർത്തനങ്ങൾതൊട്ട് റോക്കറ്റ് വിക്ഷേപണത്തിന്റെ ഘട്ടങ്ങൾവരെ അവർ കണ്ടു മനസ്സിലാക്കി. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ രസകരമായ രീതിയിലായിരുന്നു മറുപടികളോരോന്നും.ഗഗൻയാൻ പോലുള്ള ബഹിരാകാശ ദൗത്യങ്ങൾകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നായിരുന്നു എട്ടാം ക്ലാസുകാരന്റെ ചോദ്യം. ഭാവിയിൽ ഭൂമിയിൽ ജീവിക്കാൻ പറ്റാതായെങ്കിൽ മറ്റെവിടേക്കെങ്കിലും മാറണ്ടേ? എന്നായിരുന്നു ഗഗൻയാൻ ഡയറക്ടറുടെ മറുപടി. അതിനു നമുക്ക് ബസ്സും കാറും ഓട്ടോയുമൊക്കെ വേണ്ടേയെന്നായിരുന്നു കുട്ടികളുടെ മറു ചോദ്യം. 2008-ൽ ചന്ദ്രയാൻ-1 പോയപ്പോഴാണ് ചന്ദ്രനിൽ വെള്ളത്തിന്റെ അംശമുണ്ടെന്നു കണ്ടെത്തിയത്. ഗവേഷണം നടത്തുക, പഠിക്കുക എന്നതാണ് ലക്ഷ്യമെന്നും മോഹൻ പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.