KND-LOGO (1)

ഇന്ത്യയിൽ വൻ നിക്ഷേപം ലക്ഷ്യമിട്ട് ഡോണള്‍ഡ് ട്രംപ്

ദില്ലി: അമേരിക്കൻ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപിന്‍റെ റിയല്‍ എസ്റ്റേറ്റ് കമ്പനി വഴിയാണ് ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി കൂടുതൽ ട്രംപ് ടവറുകള്‍ ഇന്ത്യയിൽ നിര്‍മിക്കും. ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ട്രംപിന്‍റെ മക്കള്‍ ഇന്ത്യയിലേക്ക് എത്തും.ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ കുറച്ച് വ്യവസായികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് മുകേഷ് അംബാനിയും നിത അംബാനിയും ട്രംപിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.ഇതോടൊപ്പം ട്രംപ് ടവറുകള്‍ ഇന്ത്യയിൽ നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയായ കൽപേഷ് മേത്തയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. കൽപേഷ് മേത്തയുമായി ഡോണള്‍ഡ് ട്രംപിന്‍റെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്.അമേരിക്കയിൽ ഡോണള്‍ഡ് ട്രംപ് ജുനിയറിന്‍റെ കൂടെയാണ് കല്‍പേഷ് മേത്ത പഠിച്ചിരുന്നത്. തുടര്‍ന്നാണ് കൂടുതൽ ട്രംപ് ടവറുകള്‍ ഇന്ത്യയിൽ നിര്‍മിക്കാനുള്ള കരാറുണ്ടാക്കിയത്. ട്രംപ് അധികാരമേറ്റതോടെ കൂടുതൽ നിക്ഷേപം ഇന്ത്യയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കല്‍പേഷ് മേത്ത ഡോണള്‍ഡ് ട്രംപിന്‍റെ മക്കളായ ഡോണള്‍ഡ് ട്രംപ് ജുനിയറും എറിക് ട്രംപും ഇന്ത്യയിലേക്ക് എത്തുകയും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഗുരുഗ്രാമിലും മുബൈയിലും പുനെയിലും നിലവിൽ ട്രംപ് ടവറുകളുണ്ട്

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.