KND-LOGO (1)

ഷെയ്ന്‍ നിഗം ചിത്രത്തിന്റെ സെറ്റില്‍ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷന്‍ മാനേജര്‍ക്ക് പരുക്ക്

കോഴിക്കോട് കാരപ്പറമ്പിൽ സിനിമാ സെറ്റിനു നേരെ ഗുണ്ടാ ആക്രമണം. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പ്രൊഡക്ഷൻ മാനേജരായ ജിബു ടിടിയെയാണ് അഞ്ചംഗസംഘം മർദ്ദിച്ചതെന്ന് സെറ്റിലുണ്ടായവർ പറയുന്നു.

കോഴിക്കോട് മലാപ്പറമ്പ് IQRAA ഹോസ്പിറ്റലിന് എത്തിവശത്തുള്ള ഒരു കെട്ടിടത്തിലായിരുന്നു ഷെയ്ൻ നിഗം ചിത്രമായ ഹാലിൻ്റെ ചിത്രീകരണം നടന്നിരുന്നത്. അഞ്ചംഗ സംഘമാണ് ഇവിടെ എത്തിയത്. സെറ്റിൽ ചിത്രീകരണത്തിനായി കാർ വാടകയ്‌ക്കെടുത്തതും അതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

പ്രൊഡക്ഷൻ മാനേജരെ സംഘം റോഡിലേക്ക് വലിച്ചുകൊണ്ടുപോയെന്നും ലോഹ വള ഉപയോഗിച്ച് മുഖത്തും തലയിലും ഇടിക്കുകയും പിന്നീട് കൈവശമുള്ള കത്തി ഉപയോഗിച്ച് ഇടതുമുട്ടിന് താഴെ കോറിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.