KND-LOGO (1)

ഗണേഷ് കുമാറിന്റെ ലൈസൻസ് കേസിൽ മോട്ടോർവാഹന വകുപ്പിന്റെ നടപടി

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസിൽ നിന്ന് ‘എം.എൽ.എ’ എന്ന പേര് നീക്കം ചെയ്യാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. പേരിനൊപ്പം ‘എം.എൽ.എ’ ചേർത്താണ് ലൈസൻസ് പുതുക്കിയത്, നിയമപരമായി ഇത് അനുവദനീയമല്ല.ഗതാഗത മന്ത്രി ഗണേഷ് കുമാറിന് 18 വയസ്സ് തികയുന്നതിന് നാല് മാസം മുമ്പ് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. ദക്ഷിണ മേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താൻ രേഖകൾ പരിശോധിക്കും. ക്രമക്കേട് തെളിഞ്ഞാൽ ലൈസൻസ് റദ്ദാക്കാനാകുമെന്ന് നിയമം പറയുന്നു. അതേസമയം, ലൈസൻസിൽ ‘എംഎൽഎ’ എന്ന പദവി ഉദ്യോഗസ്ഥർ ചേർത്തതാണെന്നും അതിൽ തനിക്ക് പങ്കില്ലെന്നുമാണ് ഗണേഷ് കുമാർ വ്യക്തമാക്കിയിരിക്കുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.