KND-LOGO (1)

FSSAI നടപടി; ഡാബറിന്റെ ‘100%’ ക്ലെയിമുകൾക്ക് വിലക്ക്

ഡാബർ ഇന്ത്യയുടെ ചില ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഉപയോഗിച്ചിരുന്ന ‘100% Natural’, ‘100% Pure’ തുടങ്ങിയ അവകാശവാദങ്ങൾക്കെതിരെയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നടപടി സ്വീകരിച്ചത്. ഇത്തരം അവകാശവാദങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. തേൻ, പശുവിൻ നെയ്യ്, ആപ്പിൾ സൈഡർ വിനാഗിരി, വിർജിൻ കോക്കനട്ട് ഓയിൽ, എള്ളെണ്ണ, തേങ്ങാവെള്ളം തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ലേബലുകളിലും പരസ്യങ്ങളിലും ‘100%’ എന്ന അവകാശവാദങ്ങൾ ഉപയോഗിച്ചതാണ് പ്രധാനമായും പരിശോധിച്ചത്. എന്നാൽ ഉൽപ്പന്നങ്ങൾ സുരക്ഷിതമല്ലെന്നോ അവയിൽ മായം കണ്ടെത്തിയെന്നോ FSSAIയുടെ നടപടി അർത്ഥമാക്കുന്നില്ല; പ്രധാനമായും ഉൽപ്പന്നങ്ങളുടെ ലേബലിംഗിലും വിപണനത്തിലും ഉപയോഗിച്ച അവകാശവാദങ്ങളാണ് തർക്കവിഷയം. ഇതിനിടെ, ഡൽഹി ഹൈക്കോടതി FSSAIയുടെ ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ചതോടെ ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടരാൻ ഡാബറിന് താൽക്കാലിക ആശ്വാസം ലഭിച്ചു. കേസിൽ തുടർവാദം ഓഗസ്റ്റ് 24ന് നടക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.