KND-LOGO (1)

ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; പൊലീസിനും എംവിഡിക്കും പിന്നാലെ ഹൈക്കോടതിയും, സ്വമേധയാ കേസെടുത്തു

കോഴിക്കോട് ഫറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാർത്ത കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് 8 വാഹനങ്ങൾ പിടിച്ചെടുത്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ഇന്നലെ വാഹന ഉടമകൾക്കെതിരെ കേസെടുത്തിരുന്നു.

ഓണാഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ അപകട യാത്ര നടത്തിയത്. സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്തതോടെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ചതിന് വാഹനഉടമകളുടെ പേരില്‍ മോട്ടോര്‍വാഹനവകുപ്പ് കേസെടുത്തു. ഫറോക് പൊലീസും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.