തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 240 രൂപയോളം ഉയർന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63760 രൂപയാണ്. ഇന്നലെ 400 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7970 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6555 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
ഫെബ്രുവരി 16: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,120 രൂപ
ഫെബ്രുവരി 17: ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. വിപണി വില 63,520 രൂപ
ഫെബ്രുവരി 18: ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ഉയർന്നു. വിപണി വില 63,760 രൂപ



