KND-LOGO (1)

പി വി അൻവര്‍ എംഎല്‍എയെ പൂർണമായി തള്ളി ഡിഎംകെ

എം.എൽ.എ പി.വി അൻവറിനെ ഡിഎംകെ പൂർണമായും തള്ളി. അൻവറുമായി യാതൊരു ബന്ധവും ഇല്ലെന്നും പാർട്ടിയുടെ പേരോ പതാകയോ ഉപയോഗിച്ചാൽ പരാതി നൽകുമെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ്‌ ഭാരതി വ്യക്തമാക്കി. സ്റ്റാലിനുമായി അടുപ്പമുണ്ടെന്ന ശ്രീ അൻവറിൻ്റെ അവകാശവാദം മാത്രമാണിത്. “എല്ലാവർക്കും സ്റ്റാലിനെ അറിയാം, എന്നാൽ സ്റ്റാലിൻ എല്ലാവരെയും അറിയണം എന്നില്ലെന്നും ഭാരതി പരിഹസിച്ചു.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ അൻവര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആര്‍ എസ് ഭാരതിയുടെ പ്രതികരണം. ഡിഎംകെ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ഈ മുന്നണി കെട്ടുറപ്പോടെയാണ് മുന്നോട്ട് പോകുന്നത്. അൻവറുമായി ഒരു ബന്ധവുമില്ല. പാര്‍ട്ടിയുടെ ഒരു നേതാക്കളുമായും അൻവര്‍ ചര്‍ച്ച നടത്തിയിട്ടില്ല. സുഹൃത്ത് എന്ന് നിലയില്‍ ആരെയെങ്കിലും കണ്ടെങ്കില്‍ അത് ഔദ്യോഗികമല്ല. പാര്‍ട്ടിക്ക് ഒന്നും അതിൽ ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.