പോർച്ചുഗീസ് ഫുട്ബോൾ സൂപ്പർതാരം Cristiano Ronaldoയും ദീർഘകാല പങ്കാളിയായ ജോർജീന റോഡ്രിഗസും വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഓഗസ്റ്റ് 8ന് റൊണാൾഡോ ജനിച്ച് വളർന്ന പോർച്ചുഗലിലെ Madeiraയിൽ വച്ചായിരിക്കും വിവാഹച്ചടങ്ങ് നടക്കുകെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫുൻചലിലെ Funchal Cathedralയിൽ പരമ്പരാഗത കത്തോലിക്ക വിവാഹച്ചടങ്ങ് നടത്താനും അതിഥികൾക്കായി ആഡംബര ഹോട്ടലുകളിൽ പ്രത്യേക ഒരുക്കങ്ങൾ നടത്താനുമാണ് പദ്ധതിയെന്നാണ് വിവരം. എന്നാൽ വിവാഹത്തെക്കുറിച്ച് റൊണാൾഡോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.2025 ഓഗസ്റ്റിൽ വിവാഹനിശ്ചയം നടത്തിയ ഇരുവരും കഴിഞ്ഞ ഒൻപത് വർഷമായി ഒരുമിച്ചാണ്. നിലവിൽ സൗദി അറേബ്യയിൽ താമസിക്കുന്ന ദമ്പതികൾക്ക് അഞ്ച് മക്കളുണ്ട്. ലോക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ താരജോഡികളിലൊന്നായ റൊണാൾഡോയുടെയും ജോർജീനയുടെയും വിവാഹവാർത്ത ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.



