മുംബൈ: ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം ഇതിവൃത്തമാക്കി എടുത്ത ഛാവ എന്ന ചിത്രത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി രംഗത്ത്. സിനിമയില്‍ പുറത്തുവന്ന ടീസര്‍ അനുസരിച്ച് നൃത്തം ചെയ്യുന്ന ഒരു രംഗം ഉദ്ധരിച്ച് മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്താണ് ചിത്രത്തിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയത്. ഈ രംഗം നീക്കം ചെയ്യണമെന്നും, ചരിത്രകാരന്മാരെയും പണ്ഡിതന്മാരെയും സിനിമ ആദ്യം കാണിക്കണമെന്നും അവർ എതിർപ്പ് ഉന്നയിച്ചാൽ ഞങ്ങൾ അത് റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.മഡോക്ക് ഫിലിംസ് നിർമ്മിച്ച ഛാ ഇതിഹാസ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതം പറയുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്. വിക്കി കൗശലാണ് സംഭാജിയെ അവതരിപ്പിക്കുന്നത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഈ ചിത്രം 1681-ൽ സംഭാജിയുടെ കിരീടധാരണം മുതല്‍ വിവിധ ചരിത്ര മുഹൂര്‍ത്തങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.നേരത്തെ ഛത്രപതി സംഭാജി മഹാരാജിൻ്റെ കഥ വെള്ളിത്തിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തെ അഭിനന്ദിച്ച് ഉദയ് സാമന്ത് എക്സ് പോസ്റ്റ് ചെയ്തിരുന്ന.എന്നാല്‍ ചരിത്രപരമായ കൃത്യത നിലനിർത്തേണ്ടതും മറാത്ത രാജാവിനോടുള്ള ആദരവ് കാണിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു. ഛാവയുടെ നിർമ്മാതാക്കളോട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു, എന്തെങ്കിലും കുറ്റകരമായ ഉള്ളടക്കം ഉണ്ടെങ്കില്‍ സിനിമയുടെ റിലീസ് “തടയപ്പെടുമെന്ന്” മുന്നറിയിപ്പ് നൽകുകയും ചെയ്തു.



