KND-LOGO (1)

ചാരമായത് 5000ലധികം വീടുകൾ, 10 മരണം; അമേരിക്കയെ വിറപ്പിച്ച് കാട്ടുതീ

വാഷിങ്ടൺ: ലോസാഞ്ചലസിനെ വിഴുങ്ങിയ കാട്ടുതീ കൂടുതൽ മേഖലകളിലേക്ക് പടരുന്നു. കാട്ടുതീയിൽ പെട്ട് മരണം പത്തായി. അയ്യായിരത്തിലേറെ വീടുകൾ ചാരമായെന്നാണ് കണക്കുകൾ. ഒന്നര ലക്ഷം പേരെ കൂടി ഒഴിപ്പിക്കുകയാണ്. അതേസമയം, ആളില്ലാത്ത വീടുകളിൽ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോര്‍ട്ടുകളും പുറത്തുവന്നു. മോഷണം നടത്തിയ ഇരുപത് പേർ പൊലീസിന്റെ പിടിയിലായി. 5700 കോടി ഡോളറിന്റെ നഷ്ടമാണ് ഇതു വരെ കണക്കാക്കിയത്. പുനർനിർമാണ ചെലവ് സർക്കാർ വഹിക്കുമെന്ന് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്. കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെയാണ് അസാധാരണ കാട്ടുതീ വിഴുങ്ങിയത്. ഈ പ്രദേശത്ത് വലിയ നാശമാണ് തീ ഉണ്ടാക്കിയിരിക്കുന്നത്. ലോസ് ആഞ്ചലസിൽ നിന്നുള്ള കാഴ്ചകൾ നരക സങ്കൽപ കഥകളെ അനുസ്മരിപ്പിക്കുന്നതാണ്. ആളിപ്പടരുന്ന തീ, വീടുകളെയും കെട്ടിടങ്ങളെയും പാടെ വിഴുങ്ങിയാണ് മുന്നോട്ട് നീങ്ങുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.