മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകൾ കവർന്ന പ്രതി പിടിയിൽചിറയിൻകീഴ് ശാസ്തവട്ടം സ്വദേശി സജൻ (30) ആണ് പിടിയിലായത്മോഷ്ടിക്കുന്ന ദൃശ്യം അതേ CCTVയിൽ പതിഞ്ഞിരുന്നുഇതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ ശാസ്തവട്ടം തോപ്പുമുക്ക് വരെ രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമാണ്ഹോട്ടൽ – അറവുശാല മാലിന്യം ഉൾപ്പടെ ഇവിടെ നിക്ഷേപിക്കുമായിരുന്നുഅതിനാൽ തന്നെ തെരുവുനായ്ക്കളും കാട്ടുപന്നികളും പ്രദേശം കൈയടക്കിതുടർന്നാണ് മംഗലപുരം പഞ്ചായത്ത് കമ്മിറ്റി CCTV ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്10 ലക്ഷത്തോളം രൂപ ചെലവിൽ AI ഉൾപ്പടെയുള്ള ക്യാമറകൾ കെൽട്രോൺ ആണ് സ്ഥാപിച്ചത്അവസാനവട്ട ജോലികൾ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയിൽ 7 ക്യാമറകൾ കവർന്നത്മോഷ്ടിച്ച ക്യാമറകൾ പ്രതി സജൻ്റെ ചിലമ്പിലുള്ള വീട്ടിൽ ചാക്കിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തികഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ റോഡിൽ മാലിന്യം തള്ളിയവർക്ക് ഒരു ലക്ഷത്തോളം രൂപ ചുമത്തിയിട്ടുണ്ട് മാലിന്യലോബിയാണോ ഇവ കവർന്നതെന്നും പഞ്ചായത്തധികൃതർ സംശയിചിരുന്നു മംഗലപുരം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു



