KND-LOGO (1)

വീണ്ടും ബോംബ് ഭീഷണി; മുംബൈ- ദില്ലി ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി

വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങള്‍ തുടര്‍ക്കഥയാവുന്നു. ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി. ഇന്ന് പുലർച്ചെയാണ് ഈ സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയത്.

ബോംബ് ഭീഷണിയെ തുടർന്ന് ഇന്നലെ ഏഴ് വിമാനങ്ങളാണ് താഴെയിറക്കിയത്. ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്സ്‌,ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോദ്ധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. സിംഗപ്പൂരിലേക്ക് പോയ വിമാനം പിന്നീട് സുരക്ഷിതമായി ചാംഗി വിമാനത്താവളത്തിൽ ഇറക്കി. സിംഗപ്പൂർ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ സുരക്ഷയ്ക്ക് അകമ്പടിയായി. ബോംബ് ഭീഷണിയില്‍ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.