കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് നടപടി. കസ്റ്റഡി അപേക്ഷ പോലും പൊലീസ് നൽകിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റിമാൻഡിൽ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് ഹർജിയിൽ ഉളളത്. അടിയന്തിരമായി ഹർജി കേൾക്കേണ്ട സാഹചര്യമെന്ത് എന്ന് കോടതി. പൊതുയിടത്ത് സംസാരിക്കുമ്പോൾ ശ്രദ്ധിയ്ക്കണ്ടേ എന്ന് കോടതി. ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടാകില്ലായെന്നു ബോബി ചെമ്മണൂർ.മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.


