KND-LOGO (1)

ബ്രൂവറി അഴിമതി ആരോപണം കടുപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോഴിക്കോട് : സംസ്ഥാനത്ത് ബ്രൂവറി തുടങ്ങാന്‍ ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിയ സർക്കാർ നടപടിയിലെ പൊരുത്തക്കേടുകളിൽ കൂടുതൽ വെളിപ്പെടുത്തൽ സഭയിൽ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു ചട്ടവും പാലിക്കാതെയാണ് പാലക്കാട്ട് ബ്രൂവറി തുടങ്ങാൻ കമ്പനിക്ക് അനുമതി നൽകിയത്. ചർച്ചയോ, ടെണ്ടർ അടക്കമുള്ള നടപടിയോ ഉണ്ടായില്ല. എന്ത്‌ മാനദണ്ഡത്തിലാണ് കമ്പനിയെ തെരെഞ്ഞെടുത്തതെന്നും സതീശൻ ചോദിച്ചു.മനുഷ്യ വന്യമൃഗ സംഘർഷം പ്രതിപക്ഷം സഭയിൽ ഉയത്തും. ജനരോഷം ഭയന്നാണ് മുഖ്യമന്ത്രി വനഭേദഗതി നിയമം മാറ്റി വെച്ചത്. നിയമസഭയിൽ പിണറായി സർക്കാറിനെതിരെ ഉന്നയിക്കാൻ വിഷയങ്ങൾ ഏറെയുണ്ട്. വിലക്കയറ്റം, അഴിമതി, ദൂർത്ത്, പോലീസ് വീഴ്ചകൾ അടക്കം സഭയിൽ ഉയർത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സംസ്ഥാനത്ത് ബ്രൂവറി തുടങ്ങാന്‍ ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനമാണ് വിവാദത്തിലായത്. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വന്‍ അഴിമതിക്കാണ് കളമൊരുങ്ങുന്നതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി തുടങ്ങാന്‍ പ്രാരംഭ അനുമതി നല്‍കിയത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.