മലപ്പുറം എടപ്പാൾ കണ്ടനകം ബെവ്കോ ഔട്ട്ലെറ്റിൽ അനുവദിച്ച സമയത്തിനു ശേഷവും പൊലീസുകാർക്ക് മദ്യവിൽപ്പന. മദ്യവിൽപ്പനയുടെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരനെ പൊലീസുകാർ മർദ്ദിച്ചതായും പരാതി. ബെവ്കോ ഔട്ട്ലെറ്റിന്‍റെ സമീപത്ത് താമസിക്കുന്ന കണ്ടനകം സ്വദേശി സുനീഷ് കുമാറിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. മര്‍ദനത്തില്‍ പരുക്കേറ്റ യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ടനകം സ്വദേശി സുനീഷ് കുമാറിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതരയ്ക്ക് എടപ്പാള്‍ കണ്ടനകം ബീവറേജ് ഔട്ട്‌ലെറ്റിലെ ഗേറ്റിനു പുറമേ നിന്ന് രണ്ടുപേര്‍ ബീവറേജ് ജീവനക്കാരുമായി സംസാരിക്കുന്നതും പണം കൈമാറുന്നതും ശ്രദ്ധയില്‍പ്പെട്ട യുവാവ് ഇത് മൊബൈല്‍ പകര്‍ത്തുകയായിരുന്നു. അതിന്റെ പേരിൽ മദ്യം വാങ്ങാൻ എത്തിയ രണ്ടുപേർ, അവർ പൊലീസുകാരാണന്ന് പറഞ്ഞ് മർദിക്കുകയായിരുന്നു
പരിക്കേറ്റ സുനീഷ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 9 മണി വരെയാണ് ബെവ്കോയിലെ മദ്യവില്പനയ്ക്കായി സമയം അനുവദിച്ചിരിക്കുന്നത്. ഇത് മറികടന്ന് പലപ്പോഴും ഈ ബെവ്കോയിൽ രാത്രി ഏറെ വൈകിയും മദ്യ വിൽപ്പന നടത്താറുണ്ടെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.



