അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ഹൈക്കോടതി രംഗത്തെത്തി. കോടതി ഉത്തരവുകൾ ലംഘിച്ച് വീണ്ടും ബോർഡുകൾ സ്ഥാപിക്കുന്നവർക്ക് കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. തിരുവനന്തപുരത്തും കൊല്ലത്തും അനധികൃത ബോർഡുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. തമിഴ്നാട്ടിൽ ഇത്തരം ബോർഡുകൾക്കെതിരെ സ്വീകരിച്ച കർശന നടപടികൾ മാതൃകയാക്കാമെന്നും കോടതി നിരീക്ഷിച്ചു. അനധികൃത ബോർഡുകൾ നീക്കം ചെയ്യാനും ഭാവിയിൽ അവ സ്ഥാപിക്കപ്പെടാതിരിക്കാനും തദ്ദേശഭരണ സെക്രട്ടറിമാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.



