KND-LOGO (1)

നടൻ സൽമാൻ ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നൽകിയില്ലെങ്കിൽ ബാബാ സിദ്ദിഖിയെക്കാൾ മോശം അവസ്ഥ ഉണ്ടാകും

സൽമാൻ ഖാന് വീണ്ടും വധ ഭീഷണി. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ നടന് ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് ഭീഷണി സന്ദേശം. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീർക്കാൻ പണം നൽകണമെന്നാണ് സന്ദേശം. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീർക്കാനാണ് ഈ പണം നൽക്കേണ്ടതെന്നും സന്ദേശത്തിൽ സൂചിപ്പിക്കുന്നു. മുംബൈ ട്രാഫിക് പൊലീസിൻ്റെ വാട്സാപ്പ് നമ്പറിലേക്കോണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

സൽമാന് ജീവിക്കണമെങ്കിൽ ലോറൻസ് ബിഷ്ണോയി ഗ്യാങ്ങുമായുളള ശത്രുത അവസാനിപ്പിക്കണം. അതിന് 5 കോടി വേണം. പണം തന്നില്ലെങ്കിൽ സൽമാന് കൊല്ലപ്പെട്ട ബാബാ സിദ്ധിഖിയേക്കാൾ മോശം സ്ഥിതി വരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി. കൃഷ്ണ മൃഗത്തെ വേട്ടയാടി എന്ന കാരണത്താൽ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് സല്‍മാന്‍ ഖാന്‍. താരത്തെ കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. അഞ്ചുപേരെയാണ് കൃത്യത്തിനായി നിയോഗിച്ചിട്ടുള്ളതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.