KND-LOGO (1)

ആഡ് അസ്ട്ര’; ടെക്‌സാസില്‍ പ്രീ സ്‌കൂള്‍ ആരംഭിച്ച് മസ്‌ക്, അഡ്മിഷന്‍ ആരംഭിച്ചു

ടെക്സാസിലെ ബാസ്ട്രോപ്പിൽ സ്വകാര്യ പ്രീ സ്കൂൾ ആരംഭിച്ച് ഇലോൺ മസ്ക്. ലാറ്റിൻ ഭാഷയിൽ ‘നക്ഷത്രങ്ങളിലേക്ക് ‘ എന്നർത്ഥമുള്ള ‘ആഡ് അസ്ട്ര’ (Ad Astra) എന്ന് പേരിട്ടിരിക്കുന്ന മോണ്ടിസോറി പ്രീ സ്കൂളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്. ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിങ്, ഗണിതം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പരമ്പരാഗത രീതിയിൽ നിന്ന് മാറിയുള്ള പഠന രീതിയാണ് ഈ സ്കൂളിലുണ്ടാവുക.21 വിദ്യാർഥികൾക്ക് പ്രവേശനം നൽകാനുള്ള പ്രാഥമിക അനുമതിയാണ് ടെക്സാസ് സ്റ്റേറ്റ് അധികൃതർ സ്കൂളിന് നൽകിയിരിക്കുന്നത്. 40 ഏക്കർ സ്ഥലത്ത് നിർമിച്ചിരിക്കുന്ന 4000 ചുരശ്രയടി കെട്ടിടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം.2024-25 വർഷത്തേക്കുള്ള അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകളാണ് സ്കൂൾ ക്ഷണിച്ചിരിക്കുന്നത്. മൂന്ന് വയസ് മുതൽ ഒമ്പത് വയസുവരെയുള്ള വിദ്യാർഥികൾക്ക് പ്രവൃത്തിയിലൂടെയും പ്രൊജക്ടുകളിലൂടെയുമാണ് ഇവിടുത്തെ വിദ്യാഭ്യാസം. സഹ അധ്യാപകർക്കായുള്ള തൊഴിലവസരവും സ്കൂൾ തുറന്നിട്ടുണ്ട്.തുടക്കത്തിൽ കൂടുതൽ കുടുംബങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി ഫീസിൽ ഇളവുകളുണ്ടാവും. ക്രമേണ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് സമാനമായ നിരക്കിൽ ഫീസ് തീരുമാനിക്കും.നിലവിലെ വിദ്യാഭ്യാസ രീതികളിൽ സമൂല മാറ്റം വേണമെന്ന നിലപാടുകാരനായ ഇലോൺ മസ്ക്, 2014 ൽ തന്റെ മക്കൾക്കും തന്റെ കമ്പനി ജീവനക്കാരുടെ മക്കൾക്കും പഠിക്കുന്നതിനായി കാലിഫോർണിയയിലെ ഹൊത്തോണിൽ ആഡ് അസ്ട്ര എന്ന പേരിൽ തന്നെ ഒരു സ്വകാര്യ സ്കൂളിന് മസ്ക് തുടക്കമിട്ടിരുന്നു. എന്നാൽ 2020 ൽ ഈ സ്കൂൾ പ്രവർത്തനം അവസാനിപ്പിക്കുകയും അസ്ട്ര നോവ എന്ന പേരിൽ ഒരു ഓൺലൈൻ സ്കൂൾ ആരംഭിക്കുകയും ചെയ്തു.2023 ലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള പദ്ധതി മസ്ക് പ്രഖ്യാപിച്ചത്. ടെക്സസിൽ എലമെന്ററി സ്കൂളും ഹൈസ്കൂളും സ്ഥാപിക്കുകയാണ് മസ്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ‘ദി ഫൗണ്ടേഷൻ’ എന്ന് പേരിട്ടിരിക്കുന്ന ചാരിറ്റി സ്ഥാപനത്തിന് 10 ലക്ഷം കോടി ഡോളർ മസ്ക് സംഭാവനയായി നൽകിയിരുന്നു. ഈ പദ്ധതിക്ക് മുന്നോടിയായാണ് ഇപ്പോൾ ഒരു മോണ്ടിസോറി സ്കൂൾ ആരംഭിച്ചിരിക്കുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.