KND-LOGO (1)

ഉത്തർപ്രദേശിലെ ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിൽ ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്ത സംസ്ഥാന സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹർ പൊലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സോഷ്യൽ നെറ്റ്‌വർക്കുകളിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഗജേന്ദ്ര സിംഗ് യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്മെന്‍റ് ഉദ്യോഗസ്ഥനാണെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുലന്ദ്ഷഹറിലെ ഒരു സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുമ്പോൾ ഗജേന്ദ്ര, പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കി. പിന്നാലെ വീട്ടില്‍ അധിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ബുലന്ദ്ഷഹർ പൊലീസ് പറയുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.