ദില്ലി: ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസവും വിമർശനവും. വിദേശകാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ട് എന്ന് തെളിയിക്കാനാകൂ എന്ന് ചിലർ കരുതുന്നു എന്നായിരുന്നു രാഹുലിനെ ഉന്നമിട്ടുള്ള മോദിയുടെ പരിഹാസം. വിദേശകാര്യത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇവർ വായിക്കുകയാണ് ചെയ്യേണ്ടതെന്നും മോദി കൂട്ടിച്ചേർത്തു. താൻ പറയുന്നത് ശശി തരൂരിനോടല്ല എന്നും പ്രസംഗത്തിനിടെ പ്രധാനമന്ത്രി എടുത്തുപറഞ്ഞത് ശ്രദ്ധേയമായി.പ്രധാനമന്ത്രി പദത്തിൽ നിന്ന് വിരമിക്കുമോയെന്ന ചോദ്യങ്ങൾ അപ്രസക്തമാക്കി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രി പദത്തിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന സന്ദേശം നരേന്ദ്ര മോദി നൽകിയത്. പ്രധാനമന്ത്രി പദത്തിൽ ഇത് തൻറെ മൂന്നാമത്തെ ഊഴമേ ആയിട്ടുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം ഏറെക്കാലം രാജ്യത്തിൻറെ വികസനത്തിനായി താനുണ്ടാകുമെന്നും പറഞ്ഞു.
ഭരണഘടനയുടെ ആത്മാവ് മനസ്സിലാക്കി അതനുസരിച്ച് ജീവിക്കൂവെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും ബിജെപി അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തിയെഴുതാൻ ബിജെപി പദ്ധതിയിടുന്നുവെന്ന് രാഹുൽഗാന്ധിയും കോൺഗ്രസും നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗങ്ങളിൽ പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ അങ്ങനെ ചെയ്യുന്നത് ഭരണഘടന അനുസരിച്ച് ജീവിക്കുന്നതിൽ വിശ്വസിക്കുന്നതിനാലാണ്. എല്ലാവർക്കും അഅവരവർക്കു വേണ്ടി ജീവിക്കാം. പക്ഷേ ഭരണഘടനയ്ക്ക് വേണ്ടി ജീവിക്കുന്നവരാണ് ഇവിടെയുള്ളത്. രാജാധികാരം ഭരണമാകുമ്പോൾ അത് ജനാധിപത്യത്തെ കൊല്ലുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചിലർ അർബൻ നക്സലുകളുടെ ഭാഷയിൽ പരസ്യമായി സംസാരിക്കുന്നു. ഇന്ത്യൻ ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നവർക്ക് രാജ്യത്തിൻ്റെ ഭരണഘടനയോ ജനാധിപത്യമോ മനസ്സിലാക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ല. ചിലർ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെയെന്നും മോദി ചോദിച്ചു. 10 വർഷത്തിനിടെ ഈ സർക്കാർ നാലു കോടി പാവങ്ങൾക്കാണ് വീട് നൽകിയത്. 12 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ചിലര്‍ അധികാരം കിട്ടിയപ്പോള്‍ വലിയ മാളിക പണിതുവെന്നും അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. ചിലർ ദരിദ്രരുടെ വീടുകളിൽ പോയി ഫോട്ടോ സെഷൻ നടത്തും. അവർക്ക് സഭയിൽ പാവങ്ങളുടെ ശബ്ദം ബോറിങായി അനുഭവപ്പെടും.
ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി പരിഹസിച്ചു. വിദേശ കാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ടെന്ന് തെളിയിക്കാനാകൂവെന്ന് ചിലർ കരുതുന്നുവെന്നും വിദേശ കാര്യത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇവർ വായിക്കണമെന്നും മോദി പറഞ്ഞു. താൻ പറയുന്നത് ശശി തരൂരിനോടല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഷ്ട്രപതിയെ അപമാനിക്കുന്നത് നിരാശ കാരണമാണെന്നും കുറ്റപ്പെടുത്തി. ഏതെങ്കിലും ദളിത് കുടുംബത്തിൽ നിന്ന് മൂന്നു പേർ ഒന്നിച്ച് പാർലമെൻറിൽ ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചാണ് ജാതിസെൻസസ് ഉയർത്തിയുള്ള രാഹുൽ ഗാന്ധിയുടെ നീക്കം മോദി നേരിട്ടത്.



