KND-LOGO (1)

ഇന്ത്യയിൽ 10 ലക്ഷം ഡോളർ നിര്‍മിതബുദ്ധിയിൽ നിക്ഷേപിക്കാൻ അരവിന്ദ് ശ്രീനിവാസ്

നിർമിത ബുദ്ധിയിൽ ഇന്ത്യയെ ‘വീണ്ടും മഹത്തരമാക്കാൻ’ വമ്പൻ വാഗ്ദാനങ്ങളുമായി പെർപ്ലെക്സിറ്റി എ.ഐ. സി.ഇ.ഒ. അരവിന്ദ് ശ്രീനിവാസ്. പത്തുലക്ഷം ഡോളർ നിക്ഷേപമാണ് അമേരിക്കൻ കമ്പനിയുടെ ഇന്ത്യൻ വംശജനായ സി.ഇ.ഒ. വാഗ്ദാനം ചെയ്തത്. ഇതിന് പുറമേ, ഇന്ത്യയിലെ മികച്ച സംഘത്തിന് ആഴ്ചയിൽ അഞ്ചുമണിരക്കൂർ തന്റെ സേവനവും അരവിന്ദ് വാഗ്ദാനം ചെയ്തു. കുറഞ്ഞ ചെലവിൽ വലിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നതിൽ രാജ്യത്തെ കമ്പനികൾ ഐ.എസ്.ആർ.ഒയെ മാതൃകയാക്കണമെന്നും അരവിന്ദ് ആവശ്യപ്പെട്ടു.പെർപ്ലെക്സിറ്റി എ.ഐ. സഹസ്ഥാപകനായ അരവിന്ദ് മുൻ ഓപ്പൺഎ.ഐ. ഗവേഷകനാണ്. അരവിന്ദ് ശ്രീനിവാസ് നേരത്തെ ഇന്ത്യയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. ഗൂഗിളിനെപ്പോലും വെല്ലുന്ന തരത്തിലാണ് പെർപ്ലെക്സിറ്റിയുടെ വളർച്ചയെന്ന് അമേരിക്കൻ മാധ്യമമായ ബ്ലൂംബർഗ് ഒരിക്കൽ റിപ്പോർട്ട് ചെയ്തിരുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.