പ്രയാഗ് രാജ്: ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആത്മീയ പരിപാടികളിലൊന്നായ മഹാകുംഭമേള യുപിയിലെ പ്രയാഗ്രാജിൽ പുരോഗമിക്കുകയാണ്. കാവി വസ്ത്രം ധരിച്ചെത്തിയ സന്യാസിമാരും ബാബമാരും വിശുദ്ധ ത്രിവേണി സംഗമത്തിൽ ആത്മീയ ശുദ്ധീകരണം തേടുകയാണ്.അതേസമയം, മഹാ കുംഭമേളയ്ക്കിടെ പ്രയാഗ് രാജിൽ നിന്ന് ഒരു അപ്രതീക്ഷിത മുഖം ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഈ മുഖം ഒരു മതനേതാവിന്റെയോ ആത്മീയ ആചാര്യന്റെയോ ജനക്കൂട്ടത്തെ ആകർഷിക്കുന്ന ഒരു പ്രമുഖ വ്യക്തിയുടേതോ അല്ല, മറിച്ച് ഇൻഡോറിൽ നിന്നുള്ള ഒരു മാല വിൽപ്പനക്കാരിയുടേതാണ്. ഇവരുടെ അതിശയിപ്പിക്കുന്ന സൗന്ദര്യമാണ് സോഷ്യൽ മീഡിയയിലെ കണ്ണിലുടക്കിയത്.ഇപ്പോഴിതാ മഹാകുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്ന ഈ നക്ഷത്രക്കണ്ണുള്ള സുന്ദരിയെ തേടി ബോളിവുഡിൽ നിന്ന് ഓഫർ എത്തിയിരിക്കുന്നു.



