ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ടൊവിനോ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. നരിവേട്ടയെക്കുറിച്ചും ഈ ചിത്രം എന്തുകൊണ്ടാണ് തനിക്ക് പ്രിയങ്കരമാവുന്നതെന്നും പോസ്റ്റില്‍ ടൊവിനോ പറയുന്നുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.നരിവേട്ട ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടനാട്ടില്‍ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂള്‍. പിന്നെ, ചുരം കയറി വയനാടെത്തി. കൊതുമ്പു വള്ളത്തിലും ബോട്ടിലും നടന്ന കഥാപാത്രം നേരെ കാട്ടില്‍, മരങ്ങള്‍ക്കിടയിലേക്ക്… എടുത്തു വെക്കാന്‍ ഒരുപാടുള്ള, നല്ല അധ്വാനം വേണ്ട സിനിമയായിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തത്. മുന്‍പ് ഒരുമിച്ചു സിനിമ ചെയ്തവരും പുതുതായി സൗഹൃദത്തിലേക്കു വന്നവരുമായ കുറേപ്പേര്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു.



