KND-LOGO (1)

റിമ കല്ലിങ്കൽ:
രസവും സുഖവുമുള്ള ഉടുപ്പിടൂ, ലൈം​ഗികദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്ക വേണ്ട

കഴിഞ്ഞ കുറച്ചു നാളായി നടി ഹണി റോസുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും. ഒടുവിൽ ലൈം​ഗികാധിക്ഷേപത്തിന്റെ പേരിൽ ഹണി നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെല്ലാം കൊടുമ്പിരി കൊണ്ടിരിക്കെ നടി റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. സ്ത്രീകളോടാണ് റിമ കല്ലിങ്കലിന്റെ വാക്കുകൾ. ഇടുമ്പോൾ ആത്മവിശ്വാസവും സുഖവും തോന്നുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അതിനുള്ള സമയം നമ്മുടെ ജീവിതത്തിന് ഇല്ലെന്നും റിമ പറയുന്നു. “പ്രിയപ്പെട്ട സ്ത്രീകളേ..ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുകക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറ‍ഞ്ഞതുമായ സമൂഹം എന്ത് ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്”, എന്നായിരുന്നു റിമ കല്ലിങ്കലിന്റെ വാക്കുകൾ.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.