KND-LOGO (1)

ആംബുലൻസുകൾ ബ്ലോക്കിൽ പെട്ട് 2 രോഗികൾ മരിച്ചു

കോഴിക്കോട്: ദേശീയ പാത നിര്‍മാണം നടക്കുന്നതിനെ തുടര്‍ന്നുള്ള ഗതാഗത ക്രമീകരണത്തെ തുടര്‍ന്ന് മലപ്പുറം കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കിൽ കുടുങ്ങി ആംബുലന്‍സുകളിലുണ്ടായിരുന്ന രണ്ടു രോഗികള്‍ക്ക് ഹൃദയാഘാതത്തെതുടര്‍ന്ന് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം. മലപ്പുറം എടരിക്കോട് സ്വദേശിനി സുലേഖ, വള്ളിക്കുന്ന് കോട്ടാശ്ശേരി സ്വദേശി ഷജിൽ കുമാര്‍ എന്നിവരാണ് ആംബുലന്‍സിനുള്ളിൽ വെച്ച് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനിടെ കാക്കഞ്ചേരിയിലെ ബ്ലോക്കിൽ കുടുങ്ങുകയായിരുന്നു. ബ്ലോക്കിൽ അരമണിക്കൂറോളം കുടുങ്ങിയതിനിടയിലാണ് ഇരുവര്‍ക്കും ഹൃദയാഘാതമുണ്ടായത്. കോട്ടയ്ക്കലിൽ നിന്ന് വൈകിട്ട് ആറോടെയാണ് കോഴിക്കോട് ഇഖ്റയിലേക്ക് പുറപ്പെട്ടത്. ഏഴേ കാലോടെയാണ് കാക്കഞ്ചേരിയിൽ എത്തിയത്. കോട്ടയ്ക്കലിൽ നിന്ന് ആംബുലന്‍സിന് 45 മിനുട്ടിൽ കോഴിക്കോട് എത്തേണ്ടതാണ്. എന്നാൽ കാക്കഞ്ചേരിയിൽ അരമണിക്കൂറോളം ബ്ലോക്കിൽ പെട്ടു. ഇതിനിടെ വാഹനത്തിൽ വെച്ച് രോഗിക്ക് ഹൃദയാഘാതമുണ്ടായി. പിന്നീട് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും റോഡിൽ മറ്റു വാഹനങ്ങളിലുണ്ടായിരുന്നവര്‍ പരമാവധി ശ്രമിച്ചെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കഴിയാത്ത രീതിയിൽ കുടുങ്ങി പോവുകയായിരുന്നുവെന്ന് അൽത്താഫ് പറഞ്ഞു.ചേളാരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വള്ളിക്കുന്ന് കോട്ടാശ്ശേരി സ്വദേശി ഷജിൽ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കാക്കഞ്ചേരിയിൽ കുടുങ്ങിയതെന്ന് രണ്ടാമത്തെ ആംബുലന്‍സിന്‍റെ ഡ്രൈവര്‍ സാദിഖ് പറഞ്ഞു. സാധാരണ ചേളാരിയിൽ നിന്ന് 20 മിനുട്ടിൽ കോഴിക്കോട് എത്താറുള്ളതാണ്. രാത്രി 7.30ന് രോഗിയെ കയറ്റി 7.35ന് കാക്കഞ്ചേരയിൽ എത്തി. ബ്ലോക്ക് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ട്രാക്ക് മാറി പോവായിരുന്നു. എന്നാൽ, അങ്ങോട്ടും ഇങ്ങോട്ടും പോകാനാകാതെ കുടുങ്ങി. മറ്റു വാഹനങ്ങളിലുള്ളവര്‍ റോഡിലിറങ്ങി വാഹനം മാറ്റാൻ പരമാവധി സഹായിച്ചെങ്കിലും 20 മിനുട്ടോളം ബ്ലോക്കിൽ പെട്ടു. ഇതിനിടെ രോഗിക്ക് ഹൃദയാഘാതമുണ്ടായി. പിന്നീട് അടുത്തുള്ള ക്രസന്‍റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.