തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് 480 രൂപയാണ് സംസ്ഥാനത്ത് വർധിച്ചത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപയാണ് കുറഞ്ഞത്. വിപണി വില 7135 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപയാണ് കുറഞ്ഞത്. വിപണിവില 5895 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്
ഡിസംബർ 27 -ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ഡിസംബർ 28 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 57,080 രൂപ



