KND-LOGO (1)

നിങ്ങളുടെ സ്വപ്നങ്ങളുടെയും, നമ്മുടെ സഹകരണത്തിന്‍റെയും തുടക്കം; മാർക്കോ നിർമാതാവിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

കൊച്ചി: ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ‘മാർക്കോ’. ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനിൽ ഒരുങ്ങുന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തും. റിലീസിന് തൊട്ട് മുന്‍പ് നിർമാതാവായ ഷെരീഫ് മുഹമ്മദിന് നന്ദി അറിയിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചത്. സിനിമയെക്കുറിച്ചുള്ള ഷെരീഫിന്റെ കാഴ്ചപ്പാട് പ്രചോദനകരമാണെന്നും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും വിശദാംശങ്ങളോടുള്ള ശ്രദ്ധയും കൊണ്ടാണ് മാർക്കോ ഇന്നൊരു മികച്ച സിനിമയായി മാറിയതെന്നും ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിൽ കുറിച്ചു.ഈ യാത്രയിലുടനീളം നിങ്ങളുടെ അസാധാരണമായ അർപ്പണബോധത്തിനും പ്രൊഫഷണലിസത്തിനും വ്യക്തിപരമായി നന്ദി പറയാൻ ഞാൻ ഒരു നിമിഷം ആഗ്രഹിക്കുന്നു. നിങ്ങളുടെ ആദ്യ സംരംഭമായി മാർക്കോയ്ക്കൊപ്പം സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ, നിങ്ങൾ ശരിക്കും ഉയർന്ന നിലവാരം പുലർത്തി. നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയും വിശദാംശങ്ങളോടുള്ള ശ്രദ്ധയും കൊണ്ടാണ് മാർക്കോ ഇന്നൊരു മികച്ച സിനിമയായി മാറിയത് എന്നായിരുന്നു ഉണ്ണി പറഞ്ഞത്. ഞാനും ഉണ്ണി മുകുന്ദൻ ഫിലിംസും (UMF) നിങ്ങൾക്കും ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിനും അത്തരമൊരു അവിശ്വസനീയമായ പങ്കാളിയായതിന് ഞങ്ങളുടെ ഊഷ്മളമായ ആശംസകൾ അറിയിക്കുന്നു. നിങ്ങളോടൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്. സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് പ്രചോദനകരമാണ്, അത് അസാധാരണമായ ഒന്നായി മാറുമെന്നതിൽ എനിക്ക് സംശയമില്ല. നിങ്ങൾ കൊണ്ടുവരുന്ന അഭിനിവേശവും പുത്തൻ സമീപനവും മലയാള സിനിമാ വ്യവസായത്തിന് വേണ്ടത് തന്നെയാണ്, ക്യൂബിന്റെ ഭാവി എന്തായിരിക്കുമെന്ന് കാണാൻ ഞാൻ ആവേശത്തിലാണ്. നിങ്ങളുടെ സ്വാധീനത്തിൽ UMF വളരെയധികം വളർന്നുവെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മാർക്കോ നാളെ ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ എത്തുമ്പോൾ, ഇത് നിങ്ങളുടെ സ്വപ്നങ്ങളുടെയും നമ്മൾ തമ്മിലുള്ള വിജയകരമായ നിരവധി സഹകരണങ്ങളുടെയും തുടക്കം മാത്രമാണ്. പ്രിയ ഷെരീഫ്, മാന്ത്രിക ലോകത്തേക്ക് സ്വാഗതം. സഹോദരാ, നിങ്ങൾക്ക് എന്തിനും എന്നെ ആശ്രയിക്കാമെന്നും ഉണ്ണി ഷെരീഫിന് എഴുതിയ കത്തിൽ പറഞ്ഞു.

മാർക്കോയുടെ ടീസറും പ്രോമോഷൻ ഗാനങ്ങളും നൽകിയ സൂചനകൾ ശരിവെച്ചുകൊണ്ട് വയലൻസ് സിനിമകൾക്ക് നൽകുന്ന എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് ‘മാർക്കോ’യ്ക്ക് നൽകിയത്. നേരത്തെ മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വയലൻറ് ചിത്രമായിരിക്കും ‘മാർക്കോ’യെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ് അടക്കമുള്ള നടന്മാർ ഇതിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് സെൻസർ ബോർഡ് ഇപ്പോൾ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡ് നൽകിയിരുന്നത്. ചിത്രം ഡിസംബർ 20 ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ പ്രതീക്ഷയോടെയാണ് മലയാളി സിനിമാ പ്രേക്ഷകർ ‘മാർക്കോ’യെ കാത്തിരിക്കുന്നത്.മാർക്കോ’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ആരംഭിച്ചിട്ടമുണ്ട്. കേരള സ്പീക്കർ എ.എൻ ഷംസീർ ആണ് ഔദ്യോഗികമായി ടിക്കറ്റ് ബുക്കിംഗിന് തുടക്കമിട്ടത്. ഡിസംബർ 20ന് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ 5 ഭാഷകളിലായി ചിത്രമെത്തും. ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ ആയിരത്തിലേറെ ടിക്കറ്റുകളാണ് ബുക്കായിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട് ‘മാർക്കോ’. ഐഎംഡിബി പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങളിൽ ആകെയുള്ള മലയാളം സിനിമയും ‘മാർക്കോ’ മാത്രമാണ് എന്നതാണ് ശ്രദ്ധേയം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനായി ഒരുങ്ങുന്നത്. കയ്യിൽ മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ നിൽക്കുന്ന ഹെവി മാസ്സ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏറെ വൈറലാണ്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുകയുമാണ് ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്. ഉണ്ണി മുകുന്ദൻ തൻറെ കരിയറിലെ ഏറ്റവും വലിയ സിനിമയുമായി എത്തുമ്പോൾ ചിത്രത്തെ കുറിച്ച് ഹൈപ്പ് പതിന്മടങ്ങായി വർദ്ധിച്ചിട്ടുമുണ്ട്. ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിലേതായി ഇറങ്ങിയ ചങ്കിടിപ്പേറ്റുന്ന ടീസർ ഇതിനകം 5.5 മില്യണിലേറെ കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്. സിനിമയിലെ ആദ്യ സിംഗിൾ ബ്ലഡ് ഡബ്‌സിയുടേയും സന്തോഷ് വെങ്കിയുടേയും ശബ്ദത്തിലെത്തി സോഷ്യൽമീഡിയ മുഴുവൻ കീഴടക്കിയിരുന്നു. മൂന്നാമതായെത്തിയ ബേബി ജീൻ പാടിയ മാർപ്പാപ്പ ഗാനവും തരംഗമായി. മൂന്ന് ഗാനങ്ങളും യൂട്യൂബ് മ്യൂസിക് ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും എത്തിയിരുന്നു. മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലൻറ് ഫിലിം എന്ന ലേബലിൽ എത്തുന്ന ‘മാർക്കോ’യുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വയലൻസിൻറെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ ‘മാർക്കോ’ ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.