KND-LOGO (1)

ഇനി സ്കൂൾ പരീക്ഷകൾ കടുക്കും; ചോദ്യരീതി അടിമുടി മാറുന്നു; എ പ്ലസ് പ്രളയം അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂ‌ൾ പരീക്ഷകളുടെ ചോദ്യരീതി മാറുന്നു. ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതും 50 ശതമാനം ശരാശരി നിലവാരത്തിലുള്ളതും 30 ശതമാനം ലളിതവുമാ യിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ, പരിശീലന സമിതി (എസ്.സി. ഇ.ആർ.ടി) തയാറാക്കി സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിക്കുന്നു. തത്ത്വത്തിൽ അംഗീകാരമായിട്ടുണ്ട്.

ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം എട്ടിലും ഒമ്പതിലും തൊട്ടടുത്ത വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലും ഈ രീതി നടപ്പാക്കും. പഠനത്തിൽ മികവുള്ള കുട്ടികളെ കൃത്യമായി കണ്ടെത്താൻ കഴിയു മെന്നതാണ് നിർദേശിച്ചിരിക്കുന്ന ചോദ്യപേ പ്പർ രീതിയുടെ പ്രധാന മേന്മയായി ചൂണ്ടി ക്കാട്ടുന്നത്. എട്ടാം ക്ലാസ് മുതലുള്ള പരീക്ഷ കളിൽ ഈ വർഷം മുതൽ പാസാകാൻ വിഷയ മിനിമം രീതി നടപ്പാക്കാൻ സർക്കാർ തീരു മാനിച്ചിരുന്നു. വിദ്യാർഥിയുടെ നിരന്തര മൂല്യ നിർണയം (കണ്ടിന്യൂസ് ഇവാല്വേഷൻ) കൂടുതൽ കാര്യക്ഷമമാക്കാനും മികവ് ഉറപ്പാക്കു ന്നതിനുമുള്ള മാർഗനിർദേശങ്ങൾ തയാറാക്കാൻ മന്ത്രിസഭ തീരുമാനപ്രകാരം എസ്. സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയിരുന്നു.എസ്.സി.ഇ.ആർ.ടിയുടെ സ്‌റ്റേറ്റ് അസസ്മെ ന്റ് സെല്ലാണ് പ്രത്യേക ശിൽപശാല നടത്തി പുതിയ ചോദ്യപേപ്പർ മാതൃകയുടെ കരട് തയാറാക്കി സമർപ്പിച്ചത്. പഠിതാവിന് വെല്ലുവി ളി ഉയർത്തുന്ന 20 ശതമാനം ചോദ്യങ്ങൾ ആഴത്തിലുള്ള അറിവ് പരിശോധിക്കാൻ ല ക്ഷ്യമിട്ടുള്ളതാണ്. ശരി ഉത്തരം തെരഞ്ഞെ ടുത്ത് എഴുതുന്ന മൾട്ടിപ്ൾ ചോയ്‌സ് ചോദ്യ ങ്ങൾ, ചേരുംപേടി ചേർക്കുന്ന രീതിയിലുള്ള മാച്ചിങ് ചോദ്യങ്ങൾ, ഹ്രസ്വമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങൾ, വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങൾ, തുറന്ന ചോദ്യങ്ങൾ എന്നിവ ചോദ്യപേപ്പറിലുണ്ടാകണം. മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസിലേക്ക് എത്തുന്ന രീതിയിലാണ് ചോദ്യങ്ങളുടെ സ്വഭാവം നിർണയിച്ചിരിക്കുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.