KND-LOGO (1)

എന്തൊക്കെയാണ് സംഭവിക്കുന്നത്; റീൽസിനായി അമ്മ നൃത്തം ചെയ്യുന്നതിനിടെ കുഞ്ഞ് തിരക്കേറിയ റോഡിലേക്ക്; വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളില്‍ ഉള്ളടക്ക സൃഷ്ടിക്കാണ് ഇന്ന് എല്ലാവരുടെയും ശ്രമം. ഏത് വിധേനയും വൈറലാകണം. അതിനായി യാത്രകൾ നടത്തുകയും നിരന്തരം പുതിയ ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇന്ന് ഏറെയാണ്. അതേസമയം ഇത്തരം ഉള്ളടക്ക സൃഷ്ടിക്കിടയില്‍ പലരും പരിസരം പോലും മറന്ന് പോകുന്നതും കാണാം. ജിത്തു രജോറിയ പങ്കുവച്ച അത്തരമൊരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധനേടി. മോഡേൺ ടോക്കിംഗിന്‍റെ ഹിറ്റ് ഗാനമായ ‘ബ്രദർ ലൂയി’ എന്ന ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങുമ്പോള്‍ ഒരു യുവതി മഞ്ഞ് മൂടിയ പ്രദേശത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് നൃത്തം ചെയ്യാന്‍ തുടങ്ങുന്നു. ഈ സമയം വീഡിയോയുടെ ഒരു ഭാഗത്ത് കൂടി ഒരു ചെറിയ പെണ്‍കുട്ടി ദൂരേയ്ക്ക് നടന്ന് പോകുന്നത് കാണാം. പെട്ടെന്ന് കുറച്ചു കൂടി മുതിര്‍ന്ന ഒരു ആണ്‍കുട്ടി ഓടിവരികയും യുവതിയുടെ കാലില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്നു. എന്നാല്‍, യുവതി കുട്ടിയെ വീഡിയോയിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നതും കാണാം. ഈ സമയമാണ് ദൂരെയ്ക്ക് നടന്ന് പോകുന്ന പെണ്‍കുട്ടിയെ അവന്‍ അമ്മയ്ക്ക് ചൂണ്ടിക്കാണിക്കുന്നത്. പിന്നാലെ യുവതിയും ആണ്‍കുട്ടിയും പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടി പോവുകയും കുട്ടിയെ എടുത്ത് കൊണ്ട് തിരികെ വരുന്നതും വീഡിയോയില്‍ കാണാം.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.