ന്യൂദൽഹി : പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജനയ്ക്ക് കീഴിൽ 1.45 കോടി രജിസ്ട്രേഷനുകൾ നടത്തുകയും 6.34 ലക്ഷം ഇൻസ്റ്റാളേഷനുകൾ പൂർത്തിയാക്കുകയും ചെയ്തതായി കേന്ദ്ര ന്യൂ ആൻ്റ് റിന്യൂവബിൾ എനർജി ആൻഡ് പവർ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു. ദേശീയ പോർട്ടലിൽ മൊത്തം 1.45 കോടി രജിസ്ട്രേഷനുകളും 26.38 ലക്ഷം അപേക്ഷകളും 6.34 ലക്ഷം റൂഫ്ടോപ്പ്ളഇൻസ്റ്റാളേഷനുകളും റിപ്പോർട്ട് ചെയ്തുവെന്നു മന്ത്രി പറഞ്ഞു. ഈ സംരംഭത്തിന് കീഴിൽ ഏറ്റവും കൂടുതൽ സോളാർ ഇൻസ്റ്റാളേഷനുകൾക്ക് സാക്ഷ്യം വഹിച്ചത് ഗുജറാത്തിലാണ് ഇവിടെ 2,86,545 ഇൻസ്റ്റാളേഷനുകൾ നടത്തി. തൊട്ടു പിറകിൽ 1,26,344 ഇൻസ്റ്റാളേഷനുകളുമായി മഹാരാഷ്ട്രയും 53,423 ഇൻസ്റ്റാളേഷനുകളുള്ള ഉത്തർപ്രദേശുമാണ് തൊട്ടുപിന്നിൽ. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലേക്കുള്ള ഏത് വെല്ലുവിളിയും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, ആർഇസി, ഡിസ്കോമുകൾ, വെണ്ടർമാർ എന്നിവരുൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായും മന്ത്രാലയം ബന്ധപ്പെടുന്നുണ്ടെന്നും നായിക് പറഞ്ഞു



