തിരുവനന്തപുരം :ഒരേ ദിവസം 2 ഐ.എ.എസ് ഉദ്യോഗസ്ഥരെ വ്യത്യസ്ത കാരണങ്ങളാൽ സസ്പെൻഡ് ചെയ്ത് സംസ്ഥാന സർക്കാരിന്റെ അപൂർവ നടപടി. മതാടിസ്ഥാനത്തിൽ ഐഎഎസുകാരുടെ വാട്സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചതിനു വ്യവസായ ഡയറക്ടർ കെ.ഗോപാലകൃഷ്ണനേയും, ധനഅഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിനു കൃഷിവകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിനേയുമാണ് സസ്പെൻഡ് ചെയ്തത്.കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യാൻ ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി തീരുമാനിച്ചു.ഐഎഎസുകാർക്കിടയിലെ ഐക്യം തകർക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണൻ ശ്രമിച്ചെന്നും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.ഒക്ടോബർ 31ന് ഗോപാലകൃഷ്ണൻ അഡ്മിൻ ആയി. ആദ്യം മല്ലു ഹിന്ദു ഓഫി സേഴ്സ് ഗ്രൂപ്പും പിന്നീട് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തു വന്നതിനെത്തുടർന്നുള്ള അന്വേഷണമാണ് സസ്പെൻ.



