KND-LOGO (1)

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, ഉടനെ ബസ് നിര്‍ത്തി ഡ്രൈവര്‍, യാത്രക്കാരെ രക്ഷപ്പെടുത്തി

കൊല്ലം പുനരൂരിൽ പോവുകയായിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. പുനരൂരിൽ നിന്ന് കായംകളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. പുനലൂര്‍ നെല്ലിപള്ളിയിൽ വെച്ചാണ് ബസിന് തീപിടിച്ചത്. യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. ഇതോടെ ഉടൻ തന്നെ ഡ്രൈവര്‍ ബസ് റോഡിൽ നിര്‍ത്തി.

ബസിലെ യാത്രക്കാരും ജീവനക്കാരും കാറിൽ നിന്ന് ഇറങ്ങി ഓടി. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടനെ ബസില്‍ പൂര്‍ണമായും പുക നിറഞ്ഞു. എഞ്ചിന്‍റെ അടിഭാഗത്തു നിന്ന് വലിയ രീതിയിൽ തീ ഉയരുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ബസിന്‍റെ എഞ്ചിൻ ഭാഗം ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ബസിൽ നിന്ന് ഡീസല്‍ ചോരുന്നത് കണ്ടിരുന്നുവെന്നും തുടര്‍ന്ന് പിന്തുടര്‍ന്നാണ് വിവരം അറിയിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.