KND-LOGO (1)

സോഷ്യൽ മീഡിയയിലെ ചര്‍ച്ചകൾക്ക് പിന്നാലെ ഇസ്രായേൽ ട്രാവൽസ് എന്ന ബസിന്‍റെ പേര് ജെറുസലേം എന്ന് മാറ്റി ഉടമ

സോഷ്യൽ മീഡിയയിലെ ചര്‍ച്ചകൾക്ക് പിന്നാലെ ഇസ്രായേൽ ട്രാവൽസ് എന്ന ബസിന്‍റെ പേര് ജെറുസലേം എന്ന് മാറ്റി ഉടമ.കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. 12 വർഷമായി ഇസ്രായേലിൽ ജോലി ചെയ്ത ലെസ്റ്റർ കട്ടീൽ തൻ്റെ ബസിൻ്റെ പേര് മാറ്റി. ഇസ്രായേൽ ട്രാവൽസ് എന്ന പേരിനെതിരെ നടപടിയെടുക്കണമെന്ന് നെറ്റിസൺസ് പൊലീസിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് വിവാദം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

മൂഡ്ബിദ്രി – കിന്നിഗോളി – കടീൽ – മുൽക്കി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ബസിന്‍റെ പേരിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലെസ്റ്റർ കട്ടീലിനെതിരെ കേസെടുക്കണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചു. ഇതോടെയാണ് ബസിന്‍റെ പേര് ജെറുസലേം എന്നാക്കി മാറ്റിയത്.

ഇസ്രയേൽ എന്ന പേരിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് പ്രശ്‌നമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ലെസ്റ്റർ കുട്ടിൽ പറഞ്ഞു. ഇത് മാറ്റാൻ പൊലീസ് ഒരിക്കലും സമ്മർദം ചെലുത്തിയിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾക്കുള്ള മറുപടി മാത്രമാണ് തീരുമാനത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.