KND-LOGO (1)

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും പരാതികളും അറിയിക്കാം; ടോൾ ഫ്രീ നമ്പറുമായി ഫെഫ്ക്ക

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.

ലൊക്കേഷനുകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. സ്ത്രീകൾ തന്നെ ആയിരിക്കും പ്രശ്നങ്ങൾ കേൾക്കുന്നതും പരിഹരിക്കുന്നത്. ഇന്ന് വൈകുന്നേരം ടോൾ ഫ്രീ നമ്പർ പ്രവർത്തനം ആരംഭിക്കുമെന്ന് ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കിൽ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കും. ഇത് ആദ്യമായമാണ് മലയാളത്തിൽ ഒരു സിനിമ സംഘടന സ്ത്രീകളുടെ പരാതികൾ കേൾക്കാൻ ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്കയിലെ എല്ലാ യൂണിയനുകളും ഈ മാസം ആദ്യം യോഗത്തിൽ പരാതി അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് ഇത്തരമൊരു നീക്കത്തിന് ഫെഫ്ക മുൻകൈ എടുത്തത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.