KND-LOGO (1)

യുവാവിന്‍റെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം

സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് സെൻട്രൽ ജില്ലാ കോടതിയാണ് രഞ്ജിത്തിന് 30 ദിവസത്തെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്.

യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് കസബ പൊലീസ് രഞ്ജിത്തിനെതിരെ കേസെടുത്തു. ലൈംഗികാതിക്രമം ആരോപിച്ചാണ് എഫ്ഐആർ. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

2012ൽ സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചപ്പോൾ സംവിധായകൻ രഞ്ജിത്ത് ബെംഗളൂരുവിൽ വച്ച് തന്നെ മർദിച്ചതായി കോഴിക്കോട് സ്വദേശിയായ യുവാവ് പരാതിപ്പെട്ടു. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു.കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.