KND-LOGO (1)

മുകേഷിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; എംഎല്‍എയെ വീട്ടില്‍ നിന്നും മാറ്റി പൊലീസ്

മീ ടു ആരോപണത്തിന് പിന്നാലെ നടനും എംഎല്‍എയുമായ മുകേഷിന് പോലീസ് സംരക്ഷണം. പോലീസ് ഇടപെട്ട് മുകേഷിനെ വീട്ടില്‍ നിന്ന് മാറ്റി. എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് ബാരിക്കേഡ് വെച്ച് പ്രതിഷേധം തടഞ്ഞു.

ആരോപണങ്ങള്‍ പുറത്തു വന്നതിന് തൊട്ട് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ചിന് ആഹ്വാനം നല്‍കിയത്. മാര്‍ച്ചിന് മുന്‍പ് പോലീസ് ഇടപെട്ട് അദ്ദേഹത്തെ വീട്ടില്‍ നിന്ന് മാറ്റുകയായിരുന്നു.കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചർച്ചയായത്. കോടീശ്വരന്‍ പരിപാടിയുടെ അവവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് ആരോപിക്കുന്നത്. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.

പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്ലം ചിന്നക്കടയില്‍ മുകേഷിനെതിരെ മറ്റൊരു പ്രകടനം കൂടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. മുകേഷിനെതിരെ വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ തീരുമാനം. എംഎല്‍എ പദവിയില്‍ തുടരാന്‍ അനുവദിക്കില്ല, രാജി വെച്ച് പുറത്തു പോകണം തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഇപ്പോള്‍ ജില്ലയില്‍ മുന്നോട്ട് വെക്കുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.