സൗദി അറേബ്യയിൽ വരും ദിവസങ്ങളിൽ മഴ പെയ്തേക്കും. വെള്ളിയാഴ്ച മുതൽ അടുത്ത ചൊവ്വാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും വെള്ളപ്പൊക്ക പ്രദേശങ്ങളും താഴ്വരകളും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ നീന്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വിവിധ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുക.



