സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. ഇന്നലെ 160 കുറഞ്ഞു. എന്നാൽ ഇന്ന് വിലയിൽ 280 രൂപയുടെ വർധനയുണ്ടായി. ഒരു പവൻ സ്വർണത്തിന് 53560 രൂപയാണ് ഇന്നത്തെ വിപണി വില.
വലിയ നിക്ഷേപങ്ങളും ലാഭവും തുടർന്നാലും സ്വർണ വില ഉയരാൻ സാധ്യതയുണ്ടെന്നും സ്വർണ വിലയിൽ വന്‍ ചാഞ്ചാട്ടം തുടരുമെന്നും വിദഗ്ധർ പറയുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6695 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5540 രൂപയാണ് വില. വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 93 രൂപയാണ് വെള്ളിയുടെ സാധാരണ വില.



