തൃശൂർ പാലപ്പിള്ളിയിൽ മാനിനെ കെട്ടിയിട്ട് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിനിടെ ഒരാൾ കീഴടങ്ങി. തിരുവനന്തപുരം സ്വദേശി വിനോദാണ് കീഴടങ്ങിയത്. ശനിയാഴ്ച നാലുപേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കേസിലെ മൂന്ന് പ്രതികൾ ഇപ്പോൾ ഒളിവിലാണ്.
തോട്ടം തൊഴിലാളികളായ സിബു, സന്തോഷ് കുമാർ, ഹരി എന്നിവർ ഓടി രക്ഷപ്പെട്ടു. ടാപ്പിംഗ് തൊഴിലാളികളായ പ്രതികൾ മാനിനെ പിടികൂടി കെട്ടിയിട്ട് വീഡിയോ എടുക്കുകയായിരുന്നു. പിടികൂടിയ മാനിനെ റീൽ എടുത്ത ശേഷം കെട്ടഴിച്ചു വിട്ടു എന്നാണ് വിനോദിന്റെ മൊഴി. അതേസമയം, സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടരുകയാണ്.



