KND-LOGO (1)

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം ദുരന്തബാധിതരോട് വായ്പ നേരത്തെ തിരിച്ചടക്കാൻ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. വായ്പ പണം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് നാട്ടീസില്‍ പറയുന്നത്.

ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർ പണമുണ്ടാക്കാനറിയാതെ പ്രതിസന്ധിയിലാണ്. വിനോദ സഞ്ചാരികളെയും കൊണ്ടുള്ള ഓഫ് റോഡ് ജീപ്പ് ഡ്രൈവിങ്ങില്‍ നിന്നുള്ള വരുമാനമായിരുന്നു മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ മിക്ക കുടുംബങ്ങളുടെയും പ്രധാന വരുമാനങ്ങളില്‍ ഒന്ന്. ഭൂരിഭാഗം ജീപ്പുകളും ഉരുള്‍പൊട്ടലില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. അവശേഷിക്കുന്നവ ഓടിക്കാന്‍ പറ്റുന്ന അവസ്ഥയിലും അല്ല. അതിനിടെയിലാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് നോട്ടീസ് ലഭിച്ചത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.